ad
Deshabhimani

അയോധ്യ ക്ഷേത്ര കൊള്ള

print edition ട്രഷററെ സംരക്ഷിക്കുന്നു; അവിമുക്തേശ്വരാനന്ദ്‌ 
സരസ്വതി

AVIMUKTHANATH

അവിമുക്തേശ്വരാനന്ദ്‌ സരസ്വതി.

വെബ് ഡെസ്ക്

Published on Jul 03, 2026, 01:22 AM | 1 min read

ലഖ്‌ന‍ൗ: അയോധ്യ ക്ഷേത്ര കൊള്ളയിൽ ശ്രീരാമ ജന്മഭൂമി തീർഥ്‌ക്ഷേത്ര ട്രസ്റ്റ്‌ ട്രഷര്‍ ഗോവിന്ദ് ദേവ് ഗിരിയെ ഏല്ലാവരും ചേര്‍ന്ന് സംരക്ഷിക്കുകയാണെന്ന്‌ ജ്യോതിർമഠ്‌ ശങ്കരാചാര്യസ്വാമി അവിമുക്തേശ്വരാനന്ദ്‌ സരസ്വതി.


ബറേലിയിലും പിലിഭിത്തിലും നടത്തിയ സന്ദർശനത്തിനിടെയാണ് അദ്ദേഹം, രാമക്ഷേത്ര കൊള്ളയില്‍ യുപിയിലെ ബിജെപി സർക്കാരിനെയും മുഖ്യമന്ത്രി ആദിത്യനാഥിനെയും ആർഎസ്എസിനെയും രൂക്ഷമായ് വിമര്‍ശിച്ചത്.


ക്ഷേത്ര ട്രസ്റ്റിന്റെ ഘടനയെയും അദ്ദേഹം ചോദ്യം ചെയ്തു. "ക്ഷേത്ര നിർമാണത്തിന്റെ ആദ്യ അവകാശം മുതിർന്ന മതനേതാക്കൾക്കായിരുന്നു. ട്രസ്റ്റിൽനിന്ന് പ്രമുഖ ആചാര്യന്മാരെ സർക്കാർ ഒഴിവാക്കി. അയോധ്യ ക്ഷേത്രത്തിലെ തട്ടിപ്പ് സംഘപരിവാറിന് ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാക്കും'– അവിമുക്തേശ്വരാനന്ദ്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home