ഡോ. സബൈൻ ശിവദാസനെ സിപിഐ എം ആദരിച്ചു

ഡോ. സബൈൻ ശിവദാസന് സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ഉപഹാരം നൽകുന്നു
മൂവാറ്റുപുഴ
വന്ധ്യതാനിവാരണ ചികിത്സാരംഗത്തെ സേവനത്തിന് വോയിസ് ഓഫ് ഹെൽത്ത് കെയറിന്റെ നാഷണൽ ഫെർട്ടിലിറ്റി ലീഡർഷിപ് അവാർഡ് നേടിയ പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. സബൈൻ ശിവദാസനെ സിപിഐ എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ആദരിച്ചു.
ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ഉപഹാരം നൽകി. ഏരിയ കമ്മിറ്റി അംഗം യു ആർ ബാബു പൊന്നാട അണിയിച്ചു. പായിപ്ര ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം എ റിയാസ് ഖാൻ അധ്യക്ഷനായി. സിഐടിയു ഏരിയ സെക്രട്ടറി സി കെ സോമൻ, കർഷകസംഘം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ, വി എച്ച് ഷെഫീഖ്, എ അജാസ്, ഡോ. സാന്റി സാജൻ, സി കെ ഉണ്ണി, ഡോ. സബൈൻ ശിവദാസൻ എന്നിവർ സംസാരിച്ചു.










0 comments