ad
Deshabhimani

എംസി റോഡിലെ 
ഗതാഗതക്കുരുക്ക്‌ 
പരിഹരിക്കണം

traffic jam

എംസി റോഡിൽ കാലടി പാലത്തിന് സമീപത്തെ ഗതാഗതക്കുരുക്ക്

വെബ് ഡെസ്ക്

Published on Jul 03, 2026, 01:20 AM | 1 min read

പെരുമ്പാവൂർ


എംസി റോഡിൽ കാലടി പാലംമുതൽ ഒക്കൽവരെ നീളുന്ന ഗതാഗതക്കുരുക്കിൽ യാത്രക്കാരും ജനങ്ങളും വീർപ്പുമുട്ടുന്നു. ആംബുലൻസിനുപോലും പോകാൻ കഴിയാത്തവിധം മൂന്നും നാലും ലൈനായി വാഹനങ്ങൾ കുരുങ്ങിക്കിടക്കുകയാണ്. ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലേക്ക് പോകേണ്ടവരുടെ ജീവൻപോലും അപകടത്തിലാകുന്ന അവസ്ഥയാണ്. കാലടിയിലെ തിരക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


അങ്കമാലി, കോലഞ്ചേരി, ആലുവ ഭാഗങ്ങളിലെ ആശുപത്രികളിലേക്ക് പോകേണ്ട ആംബുലൻസുകൾ കാലടി പാലത്തിൽ മണിക്കൂറുകൾ കുരുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. ആവശ്യത്തിന് പൊലീസിനെ ഉപയോഗിച്ച് ഗതാഗതം നിയന്ത്രിക്കാൻ നടപടിയെടുക്കുന്നില്ല. പകരം നാട്ടുകാരും ബസുകളിലെ ജീവനക്കാരുമാണ് കുരുക്ക് അഴിക്കാൻ രംഗത്തിറങ്ങുന്നത്. ചേലാമറ്റംമുതൽ താന്നിപ്പുഴവരെയാണ് ദിവസവും വാഹനങ്ങൾ കുരുക്കിൽപ്പെട്ടുകിടക്കുന്നത്. പാലത്തിലെ ശോച്യാവസ്ഥയാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home