വരുമാനമിടിഞ്ഞു: സ്വകാര്യ ബസുടമകൾ നിരാഹാര സമരം നടത്തി

കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ നടത്തിയ നിരാഹാര സമരം സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹ്ബൂബ് ഉദ്‌ഘാടനം ചെയ്യുന്നു
കോഴിക്കോട്
സംസ്ഥാന സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യയാത്ര പദ്ധതി സ്വകാര്യ ബസ് മേഖലയിലുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നിരാഹാര സമരം സംഘടിപ്പിച്ചു.
സൗജന്യ യാത്രാപദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസുകളിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഇതോടെ നിരവധി സർവീസുകൾ കനത്ത നഷ്ടം നേരിടുകയാണ്. സ്വകാര്യ ബസുകൾക്ക് സർക്കാർ നഷ്ടപരിഹാരം അനുവദിക്കുക, സ്വകാര്യ ബസ് മേഖലയ്‌ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, പൊതുഗതാഗത രംഗത്ത് സ്വകാര്യ ബസുകൾക്ക് തുല്യനീതി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്‌ഘാടനം ചെയ്തു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ ടി വാസുദേവൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബീരാൻ കോയ, കെ രതീഷ്, പി പി കുഞ്ഞൻ, ടി വി ഉണ്ണികൃഷ്ണൻ, ശിവപ്രസാദ്, സലീം മടവൂർ, സലീം രാമനാട്ടുകര, ബിജു പൂതംകണ്ടി, രാജേഷ്, ഷാജി, രഞ്ജിത്ത് റാം, രാജശേഖരൻ, കുഞ്ഞമ്മദ്, ഹരിദാസൻ, മനോജ് നിർമലാനന്ദ, രഘുനാഥ് അരമന എന്നിവർ സംസാരിച്ചു.










0 comments