ad
Deshabhimani

print edition ഹിന്ദുക്കളുടെ വികാരം വ്രണപ്പെട്ടെന്ന്‌
വിഎച്ച്‌പി തലവൻ

alok kumar vhp

അലോക് കുമാർ. ഫോട്ടോ: ഫെയ്സ്ബുക്ക്

വെബ് ഡെസ്ക്

Published on Jul 03, 2026, 01:18 AM | 1 min read

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രക്കൊള്ളയിൽ അശ്രദ്ധയെന്ന കുറ്റം ട്രസ്റ്റ്‌ ജനറൽ സെക്രട്ടറിയും വിഎച്ച്‌പി വൈസ്‌ പ്രസിഡന്റുമായ ചമ്പത്‌ റായ്‌ ചെയ്‌തിട്ടുണ്ടെന്ന്‌ വിഎച്ച്‌പി പ്രസിഡന്റ്‌ അലോക്‌ കുമാർ. ചമ്പത്‌ റായിക്കെതിരായ നടപടി അന്വേഷണപുരോഗതി നോക്കി തീരുമാനിക്കും.


ഇപ്പോൾ പുറത്താക്കാനാകില്ല. രാമക്ഷേത്രക്കൊള്ളയിൽ ലോകമെങ്ങുമുള്ള ഹിന്ദുക്കളുടെ വികാരം വ്രണപ്പെട്ടു. വിഷയത്തെ ന്യായീകരിക്കില്ല. കുറ്റക്കാരായ എല്ലാവരെയും പുറത്തു കൊണ്ടുവരണം. ട്രസ്‌റ്റിലേക്ക്‌ ചമ്പത്‌ റായിയെ നോമിനേറ്റ്‌ ചെയ്‌തത്‌ വിഎച്ച്‌പിയല്ല. രാമക്ഷേത്ര നിർമാണത്തിൽ വിഎച്ച്‌പിക്ക്‌ ഒരു ഉത്തരവാദിത്തവും ഉണ്ടായിരുന്നില്ലെന്നും അലോക്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home