ad
Deshabhimani

റിജോണിന്‌ വിടയേകി നാട്‌

ആനക്കല്ലിലെ വീട്ടിൽ പൊതുദർശനത്തിനുവച്ച റിജോണിന്റെ മൃതദേഹത്തിനരികെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും

ആനക്കല്ലിലെ വീട്ടിൽ പൊതുദർശനത്തിനുവച്ച റിജോണിന്റെ മൃതദേഹത്തിനരികെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും

വെബ് ഡെസ്ക്

Published on Sep 23, 2026, 12:46 AM | 1 min read

ചേർപ്പ്‌

കാൽപ്പന്തിലെ സ്വപ്‌നങ്ങൾ ബാക്കിയാക്കി മടങ്ങിയ ഫുട്‌ബോൾ താരം റിജോണിന്‌ വിട നൽകി നാട്‌. ചെവ്വാഴ്ച രാവിലെ 10-മണിയോടെ മൃതദേഹം റിജോണും കുടുംബവും താമസിക്കുന്ന അവിണിശേരി ആനക്കല്ലിലെ വാടക വീട്ടിലെത്തിച്ചു. റിജോണിനെ ഒരു നോക്കുകാണാനുള്ള നാടും കലിക്കറ്റ് എഫ്സി, ഫോഴ്‌സ് കൊച്ചി, എഫ്സി കേരളയിലെ സഹകളിക്കാരുമടക്കം സമൂഹത്തിന്റെ നാനാതുറയിലുള്ളവരെത്തി. മന്ത്രി ഒ ജെ ജനീഷ്, ഗീത ഗോപി എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി കെ സുധീഷ്‌, ഐ എം വിജയൻ, ജോ പോൾ അഞ്ചേരി, കാലിക്കറ്റ് എഫ്സി സിഇഒ കോരൻ മാത്യു, ജിബു, അസി. കോച്ച് ബിബി തോമസ്, ഗോൾ കീപ്പിങ്ങ് കോച്ച് നെൽസൺ, ഈസ്റ്റ് ബംഗാൾ അസി. കോച്ച് ബിനോ ജോർജ്, തൃശൂർ മാജിക് എഫ്സിയുടെ സ്പോർട്ടിങ് ഡയറക്ടർ സുഷാന്ത് മാത്യു, പരിശീലകൻ ഡേവിഡ് കനേഡ എന്നിവർ റിജോണിന് അന്തിമോപചാരമർപ്പിച്ചു. പകൽ മൂന്നോടെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം അവിണിശേരി സെന്റ് ജോസഫ്‌സ് പള്ളിയിലെ ചടങ്ങുകൾ പൂർത്തിയാക്കി ഒല്ലൂർ സെന്റ് ആന്റണീസ് ഫോറോന പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. ഏഴാം ക്ലാസ് മുതൽ തലോൾ ദീപിതി ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബോൾ പരീശീലനം തുടങ്ങിയ റിജോൺ ഈ സീസണിൽ കാലിക്കറ്റ് എഫ്സി ക്കായി കളിക്കാൻ തയ്യാറെടുത്തിരിക്കുമ്പോഴാണ് മരണം. ഞായറാഴ്ച രാത്രി 10.40 നായിരുന്നു കോഴിക്കോട് ക്രിസ്ത്യൻ കോളേജ് സമീപത്തെ ഗാന്ധി റോഡ് മേൽപ്പാലത്തിൽവച്ച്‌ റിജോണും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്. റിജോണിനോപ്പം ബൈക്കിലുണ്ടായിരുന്ന സഹതാരം ഗിനി അഹമ്മദ് നിഗം ഇപ്പോഴും ചികിത്സയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home