ജീവനക്കാരുടെ കുടുംബസംഗമം

തൃശൂർ
നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് തപാൽ- ആർഎംഎസ് യൂണിയനുകളുടെ നാൽപ്പത്തിയൊന്നാം സംയുക്ത സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജീവനക്കാരുടെ കുടുംബസംഗമവും മെഗാ തിരുവാതിര കളിയും സംഘടിപ്പിച്ചു. കവി സി രാവുണ്ണി സംഗമം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വർക്കിങ് ചെയർമാൻ വി എസ് സിനോജ് അധ്യക്ഷനായി. ചലച്ചിത്രതാരം സുനിൽ സുഖദ വിശിഷ്ടാതിഥിയായി. ആർ3 യൂണിയൻ അഖിലേന്ത്യ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി കെ അതുൽ, ആർ3 ഇ കെ ഡിവിഷൻ പ്രസിഡന്റ് കെ എം ദീപക്, പി3 ഡിവിഷണൽ സെക്രട്ടറി പി വി സുവിൻ, പി3 ഡിവിഷൻ അസിസ്റ്റന്റ് സെക്രട്ടറി കെ പി പ്രസാദൻ, സ്വാഗതസംഘം ജനറൽ കൺവീനർ ഐ ബി ശ്രീകുമാർ എഐജിഡിഎസ്യൂ ഡിവിഷണൽ ട്രഷറർ എം എസ് അരുൺ എന്നിവർ സംസാരിച്ചു. ജീവനക്കാരുടെയും കുടുംബാഗങ്ങളുടെയും കലാപരിപാടികൾ അരങ്ങേറി. സമ്മേളനം ജനുവരി 2, 3, 4 തിയതികളിൽ തൃശൂരിൽ നടക്കും. ജനുവരി മൂന്നിന് റീജണൽ തിയറ്ററിൽ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം നാലിന് വൈകിട്ട് തേക്കിൻകാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.










0 comments