കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് ഗുണനിലവാര അംഗീകാരം

ദേശീയ അംഗീകാരം നേടിയ കാടുകുറ്റി കക്കാട് കുടുംബാരോഗ്യകേന്ദ്രം
ചാലക്കുടി
കൊരട്ടി കട്ടപ്പുറം ജനകീയ കുടുംബാരോഗ്യ കേന്ദ്രത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാൻഡേർഡ് അംഗീകാരം. ജില്ലയില്‍ ഈ ദേശീയ അംഗീകാരം നേടുന്ന ആദ്യ ജനകീയ ആരോഗ്യകേന്ദ്രം കൂടിയാണ് കട്ടപ്പുറം. 86.31 ശതമാനം മാര്‍ക്ക് നേടിയാണ് കട്ടപ്പുറം ജനകീയ കുടുംബാരോഗ്യ കേന്ദ്രം ബഹുമതി നേടിയത്. ആറ് ലക്ഷം രൂപ ഇന്‍സെന്റീവായി വികസന പ്രവര്‍ത്തനങ്ങൾക്ക് നല്‍കുന്നതാണ് അവാര്‍ഡ് തുക. മാതൃ-ശിശു പരിചരണം, സാന്ത്വന പരിചരണം, മാനസികാരോഗ്യ സേവനം, വയോജന സേവനം, നേത്ര ചികിത്സ, പ്രതിരോധ കുത്തിവയ്‌പ്, സാംക്രമിക രോഗ പ്രതിരോധം, ജീവിതശൈലി രോഗസേവനങ്ങള്‍ തുടങ്ങിയ 12 സേവന മേഖലകള്‍ പരിശോധിച്ചാണ് പുരസ്‌കാരം നൽകിയത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ കായകല്‍പ് പുരസ്‌കാരത്തിനും കട്ടപ്പുറം ജനകീയ ആരോഗ്യ കേന്ദ്രത്തിന് ലഭിച്ചിരുന്നു. കാടുകുറ്റി കക്കാട് കുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയ അംഗീകാരം. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് പുരസ്‌കാരമാണ് കുടുംബാരോഗ്യ കേന്ദ്രത്തെ തേടിയെത്തിയത്. ജില്ലാ, സംസ്ഥാന, ദേശീയ പരിശോധനയ്ക്ക് ശേഷം 92.46ശതമാനം മാര്‍ക്കാണ് കുടുംബാരോഗ്യകേന്ദ്രം കരസ്ഥമാക്കിയത്. ഒപി സേവനങ്ങള്‍, ലാബ് സേവനങ്ങള്‍, രേഗപ്രതിരോധ പ്രവര്‍ത്തികള്‍, സേവനങ്ങളുടെ ഗുണനിലവാരം എന്നിവ വിലയിരുത്തിയാണ് അംഗീകാരം. പഞ്ചായത്ത് ഭരണസമിതി, കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരുടെ കഠിനധ്വാനം എന്നിവയാണ് അംഗീകാരത്തിലേക്കെത്തിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ഫ്രാന്‍സീസ് പറഞ്ഞു.










0 comments