കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം നാടിനു സമർപ്പിച്ചു

ചെറുതുരുത്തി
വള്ളത്തോൾ നഗർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചിലവഴിച്ചാണ് കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. 4212 ചതുരശ്ര അടി വലിപ്പമുള്ള കെട്ടിടത്തിൽ ഒപി മുറികൾ, സ്റ്റോർ, ഫാർമസി, നഴ്സിങ് റൂം, മുലയൂട്ടൽ കേന്ദ്രം, വെയ്റ്റിങ് ലോബി, ബാത്റൂമുകൾ, ഹെൽത്ത് ഇൻസ്പെക്ടർ റൂം തുടങ്ങിയ സൗകര്യങ്ങളുണ്ട്. ചടങ്ങിൽ യു ആര്‍ പ്രദീപ് എംഎൽഎ അധ്യക്ഷനായി. ഓവർസിയർ ഗീത റിപ്പോർട്ട് അവതരിപ്പിച്ചു. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ ഖാദർ, വൈസ് പ്രസിഡന്റ് പി നിർമലാദേവി, ജില്ലാ പഞ്ചായത്ത് അംഗം പി സാബിറ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം വി സുചിത്ര, ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം നൗഫൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ ആർ ഗിരീഷ്, പി എ യൂസഫ്, എം ബിന്ദു, പഞ്ചായത്തംഗം താജുന്നീസ, മെഡിക്കൽ ഓഫീസർ ഷഹീർ എന്നിവർ സംസാരിച്ചു.









0 comments