മികച്ച 20 താരങ്ങളുടെ പട്ടികയിൽ നിഹാൽ സരിൻ

..
തൃശൂർ
യൂറോപ്യൻ ചെസ് ക്ലബ് കപ്പിൽ സ്വർണ മെഡൽ നേടിയതോടെ ലോകത്തെ മികച്ച 20 താരങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ച് ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ. ഫിഡേ റേറ്റിങ്ങിൽ 2720 പോയിന്റിലെത്തിയ നിഹാൽ നിലവിൽ 19–ാം റാങ്കിലെത്തുകയും ചെയ്‌തു. നിഹാൽ അംഗമായ ‘നോവി ബോർ ചെസ് ക്ലബ്' ടൂർണമെന്റിൽ രണ്ടാം സ്ഥാനം നേടി. ഒരേ പോയിന്റ് നേടിയ ‘ബയേഗൻ പെൻഡിക് സ്പോർട്സ് ക്ലബ്ബിനോട്' ടൈ ബ്രേക്കിലെ നേരിയ വ്യത്യാസത്തിലാണ് പിന്തള്ളപ്പെട്ടത്. രണ്ടാമത്തെ ബോർഡിൽ കളിച്ച നിഹാൽ ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുനേടി. നവംബർ 24 മുതൽ ഡിസംബർ ഏഴ് വരെ നടക്കുന്ന "ലണ്ടൻ ചെസ് ക്ലാസിക്'ടൂർണമെന്റിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് നിഹാൽ സരിൻ.









0 comments