ജിഎസ്ടി വകുപ്പിൽ പ്രൊമോഷനുകൾ നടത്തുന്നില്ല; പ്രതിഷേധിച്ച് ജീവനക്കാര്‍

എന്‍ജിഒ യൂണിയന്റെയും കെജിഒഎയുടെയും നേതൃത്വത്തില്‍ ജില്ലാ സെയില്‍ ടാക്സ് ഓഫീസിനുമുന്നില്‍ നടത്തിയ പ്രകടനം എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം ഇ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍
ജിഎസ്ടി വകുപ്പില്‍ പ്രൊമോഷന്‍ നടത്താത്തതിനെതിരെ എന്‍ജിഒ യൂണിയന്റെയും കെജിഒഎയുടെയും നേതൃത്വത്തില്‍ ജില്ലാ സെയില്‍ ടാക്സ് ഓഫീസിനുമുന്നില്‍ പ്രകടനം നടത്തി. ജോയിന്റ് കമീഷണര്‍, ഡെപ്യൂട്ടി കമീഷണര്‍, സെയില്‍സ് ടാക്സ് ഓഫീസര്‍, അസിസ്റ്റന്റ് സെയില്‍സ് ടാക്സ് ഓഫീസര്‍, സീനിയര്‍ ക്ലര്‍ക്ക്, ഡ്രൈവര്‍, ക്ലറിക്കല്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് പ്രമോഷന്‍ നിഷേധിക്കുന്നത്. നോണ്‍ഗസറ്റഡ് തസ്തികയായ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ തസ്തികയില്‍ നിന്ന് ഗസറ്റഡ് തസ്തികയായ സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ തസ്തികയിലേക്കുള്ള പ്രൊമോഷന്‍ മാസങ്ങളായി നടന്നിട്ടില്ല. പ്രകടനം എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം ഇ നന്ദകുമാര്‍ ഉദ്ഘാടനംചെയ്തു. കെജിഒഎ ജില്ലാ പ്രസിഡന്റ് രഹ്ന പി ആനന്ദ് അധ്യക്ഷയായി. എന്‍ജിഒ യൂണിയന്‍ ജില്ലാ ട്രഷറര്‍ പി രാജേഷ്, കെജിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി സുരേഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.










0 comments