ad
Deshabhimani

അഞ്ചാംപനി പടരുന്നു

ഉ‍ൗർജിത പ്രതിരോധത്തിന്‌ നിർദേശം

a
വെബ് ഡെസ്ക്

Published on Sep 23, 2026, 12:28 AM | 1 min read

മലപ്പുറം

ജില്ലയിൽ അഞ്ചാംപനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനം. എല്ലാ ഹെല്‍ത്ത് ബ്ലോക്കുകളിലും ഒരുമാസത്തെ പ്രത്യേക കർമപദ്ധതി തയ്യാറാക്കി നടപ്പാക്കാൻ കലക്ടര്‍ നിര്‍ദേശിച്ചു.

വാക്സിനേഷൻ നിരക്ക് കുറഞ്ഞ സ്ഥലങ്ങളിൽ പഞ്ചായത്ത് തലത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്ന് അടിയന്തര ഇടപെടൽ നടത്തും. സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, ഹോമിയോ- ആയുർവേദ ക്ലിനിക്കുകള്‍ എന്നിവയെല്ലാം അഞ്ചാംപനി ലക്ഷണങ്ങളുള്ള കേസുകൾ അതത് പിഎച്ച്സികള്‍വഴി ആരോഗ്യവകുപ്പില്‍ അറിയിക്കണം. വിദ്യാഭ്യാസ വകുപ്പിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തം പ്രതിരോധ പ്രവർത്തനങ്ങളിൽ ഉറപ്പാക്കും. സിബിഎസ്ഇ ഉൾപ്പെടെയുള്ള സ്കൂളുകളിൽ വാക്സിനേഷൻ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

അഞ്ചാംപനി വായുവിലൂടെ അതിവേഗം പകരുന്നതിനാൽ രോഗലക്ഷണങ്ങളുള്ള കുട്ടികളെ രോഗം പൂർണമായും ഭേദമാകുന്നതുവരെ സ്കൂളുകളിൽ അയക്കരുത്. അതിഥിത്തൊഴിലാളികളുടെ ക്യാമ്പുകളിലും ട്രൈബൽ മേഖലകളിലും വാക്സിനേഷൻ പൂർണമായി ഉറപ്പാക്കാനും ഇതിനായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. കലക്ടര്‍ ഡ‍ോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന ടാസ്ക് ഫോഴ്സ് യോഗത്തിൽ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി വിനോദ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ എം ജാനിഫ്, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സി ഷുബിന്‍, വിവിധ വകുപ്പ്, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home