ad
Deshabhimani

print edition മൃഗശാലമാറ്റം കച്ചവടം തന്നെ; റിലയൻസിനായി ഒന്നിച്ച്‌
കോൺഗ്രസും ബിജെപിയും

Zoo.jpg
വെബ് ഡെസ്ക്

Published on Sep 23, 2026, 12:39 AM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല മാറ്റുന്നതിനുപിന്നിൽ കോൺഗ്രസിനും ബിജെപിക്കും ഒരേ അഭിപ്രായം രൂപപ്പെടാൻ കാരണം കച്ചവട താൽപ്പര്യംതന്നെ. റിലയൻസ്‌ ഗ്രൂപ്പിന്റെ ഗുജറാത്തിലെ ‘വൻതാര’ എന്ന വന്യമൃഗ സംരക്ഷണ, പുനരധിവാസ കേന്ദ്രവുമായി സംസ്ഥാന സർക്കാർ കരാറിലേർപ്പെടാനുള്ള നീക്കം നടത്തുന്നുവെന്ന സംശയം ബലപ്പെടുന്നു.


നെയ്യാർ, പാലോട്‌ മേഖലയിലെ വനഭൂമിയിലേക്ക്‌ മൃഗശാല മാറ്റാനാണ്‌ ശ്രമം. ഇതിനെതിതെ എതിർപ്പുയരുകയാണ്‌. എന്നാൽ ബിജെപി ഭരിക്കുന്ന കോർപറേഷൻ ക‍ൗൺസിലും ബിജെപി സംസ്ഥാന നേതൃത്വവും സർക്കാർ നടപടിയെ അനുകൂലിക്കുന്നു.


കേരളത്തിന്റെ വനഭ‍ൂമിയിൽ സഫാരി പാർക്ക്‌ ആരംഭിക്കാൻ റിലയൻസിന്‌ അനുമതി നൽകാനാണ്‌ നീക്കം. ബിജെപി ഭരിക്കുന്ന രാജസ്ഥാൻ, അസം, അരുണാചൽ പ്രദേശ്‌, ത്രിപുര സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപിലും സർക്കാരുകളുമായിചേർന്ന്‌ വൻതാര ആനപരിപാലനം ഉൾപ്പെടെ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്‌. കേരളത്തിലും അതേമാതൃകയിൽ സ്വകാര്യപങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ്‌ നീക്കം. ഇതിനായി വനംവകുപ്പിലെ അഞ്ച്‌ മുതിർന്ന ഉദ്യോഗസ്ഥർ വൻതാര സന്ദർശനത്തിലാണ്‌.


മുകേഷ്‌ അംബാനിയുടെ മകൻ അനന്ത്‌ അംബാനിയാണ്‌ വൻതാരയുടെ സ്ഥാപകൻ. 2025ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌ ഉദ്ഘാടനം ചെയ്തത്. വൻതാരയുമായി കോൺഗ്രസിനും ബിജെപിക്കുമുള്ള രാഷ്‌ട്രീയബന്ധം പരസ്യമാണ്‌.


കേരളത്തിൽ യുഡിഎഫ്‌ അധികാരത്തിലേറിയപ്പോൾത്തന്നെ ഇവരുമായി ബന്ധം ആരംഭിച്ചിരുന്നു. ആഗസ്‌റ്റിൽ തിരുവനന്തപുരം മൃഗശാലയിലേക്ക്‌ മൂന്ന്‌ സീബ്രകളെ വാങ്ങിയത്‌ വൻതാരയിൽനിന്നാണ്‌. മൃഗശാല നഗരത്തിൽനിന്നുമാറ്റിയാൽ അവശേഷിക്കുന്ന ഭൂമി റിലയൻസിനോ അദാനി ഗ്രൂപ്പിനോ കൈമാറാനാണ്‌ നീക്കമെന്നാണ്‌ കരുതുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home