ഓണക്കൂറിൽ നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി

ഓണക്കൂറിൽ നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം
പിറവം
ഓണക്കൂറിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി. ചൊവ്വ വൈകിട്ട് 5.10നാണ് അപകടം. പിറവം ഭാഗത്തുനിന്ന് വേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് കപ്പിലുമാവിൻചുവട്ടിൽ രാജുവിന്റെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്നയുടൻ കാറിലുണ്ടായിരുന്ന യുവാക്കൾ ഓടി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ വീടിന്റെ മുൻഭാഗം തകർന്നു.ആർക്കും പരുക്കില്ല. പിറവം പൊലീസ് അന്വേഷണം ആരംഭിച്ചു.










0 comments