ad
Deshabhimani

തെരുവുനായ ആക്രമണത്തിൽ 
പത്തുപേർക്ക്‌ പരിക്ക്

w
വെബ് ഡെസ്ക്

Published on Sep 23, 2026, 12:21 AM | 1 min read

കഴക്കൂട്ടം ​

കാട്ടായിക്കോണം നരിക്കലിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച തെരുവുനായ പത്തുപേരെ ആക്രമിച്ചു. എട്ട്‌ അതിഥിത്തൊഴിലാളികൾക്കും രണ്ട്‌ പ്രദേശവാസികൾക്കുമാണ്‌ കടിയേറ്റത്‌. പ്രദേശവാസിയായ വയോധികയ്ക്ക്‌ ഗുരുതര പരിക്ക്‌. വളർത്തുമൃഗങ്ങളായ പശു, പോത്ത്, ആട്, നായ എന്നിവയ്ക്കും കടിയേറ്റു. നരിക്കൽ സ്വദേശികളായ എമിലറ്റ് (69), വരുൺ (37), ബിഹാർ സ്വദേശി ഗോകുൽ കൃഷ്ണ മണ്ഡൽ (28) എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മറ്റ്‌ അതിഥിത്തൊഴിലാളികൾ വിവിധ സ്ഥലങ്ങളിൽ ജോലിക്ക് പോയതിനാൽ കണ്ടെത്താനായില്ല. ചൊവ്വ രാവിലെ എട്ടുമുതൽ 10വരെ നരിക്കൽ സെന്റ്‌ തോമസ് സ്കൂളിന് സമീപപ്രദേശങ്ങളിലാണ്‌ ചാരനിറമുള്ള തെരുവുനായ ഓടി നടന്ന് മനുഷ്യരെയും മൃഗങ്ങളെയും കടിച്ചത്‌. നായക്ക്‌ പേവിഷബാധ സംശയിക്കുന്നു. നാട്ടുകാർ ഒഴിഞ്ഞ പറമ്പിലിട്ട്‌ ഇതിനെ തല്ലിക്കൊന്നു. രാവിലെ ഏഴോടെ നരിക്കലിൽ വീടിനു മുന്നിൽനിന്ന എമിലറ്റിനെയാണ് ആദ്യം കടിച്ചത്. രണ്ടു കാലിലും വയറിലും കടിച്ചു. അതുവഴിവന്ന ഗോകുൽ കൃഷ്ണയുടെ മുഖത്ത് ചാടിക്കടിച്ചു. ജോലിക്കായി നടന്നുപോയ അതിഥിത്തൊഴിലാളികളെയും നായ ആക്രമിച്ചു. സമീപത്ത് പുല്ലു മേഞ്ഞുനിന്ന പോത്തിനെയും കടിച്ചു. പോത്തിന്റ ഉടമ വരുൺ നായയെ അടിക്കാൻ വടിയുമായെത്തി. പാഞ്ഞടുത്ത നായയെക്കണ്ട്‌ ഓടിയ വരുൺ വീണ് മുട്ടിന്‌ ഗുരുതര പരിക്കേറ്റു. ഒരു പശുവിനെയും ആടിനെയും വളർത്തു നായ്ക്കളെയും നായ കടിച്ചു. നഗരസഭാ ജീവനക്കാരെ വിളിച്ചെങ്കിലും നാല്‌ മണിക്കൂറിനുശേഷവും വന്നില്ല. കൗൺസിലർ സിന്ധു ശശി അറിയിച്ചതിനെ തുടർന്ന്‌ പകൽ 12ന്‌ നഗരസഭാ ജീവനക്കാരെത്തി നായയുടെ ജഡം കൊണ്ടുപോയി. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലുള്ളവരെ കടകംപള്ളി സുരേന്ദ്രൻ, നഗരസഭ പാർലമെന്ററി പാർടി നേതാവ് എസ് പി ദീപക്ക്, കൗൺസിലർ സിന്ധു ശശി, സിപിഐ എം ഏരിയ സെക്രട്ടറി ഡി രമേശൻ എന്നിവർ സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home