സമ്മാനങ്ങൾ വിതരണം ചെയ്തു

കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കോലഞ്ചേരി ഏരിയ കമ്മിറ്റിയുടെ കൂപ്പൺ വിജയികൾക്കുള്ള സമ്മാനവിതരണം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ നിർവഹിക്കുന്നു
കോലഞ്ചേരി
കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് ഏരിയ കമ്മിറ്റിയുടെ കൂപ്പൺ നറുക്കെടുത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജൂബിൾ ജോർജ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ കെ ഏലിയാസ്, ജില്ലാ കമ്മിറ്റിയംഗം അഡ്വ. ഷിജി ശിവജി, എൻ കെ ജോർജ്, സി പി ഗോപാലകൃഷ്ണൻ, പോൾ വെട്ടിക്കാടൻ എന്നിവർ സംസാരിച്ചു.








0 comments