മാനദണ്ഡവിരുദ്ധ സ്ഥലം മാറ്റം: ജീവനക്കാർ പ്രതിഷേധിച്ചു

സംസ്ഥാന ആസൂത്രണ ബോർഡിൽ മാനദണ്ഡവിരുദ്ധ സ്ഥലം മാറ്റത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധയോഗം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
സംസ്ഥാന ആസൂത്രണ ബോർഡിലെ മാനദണ്ഡവിരുദ്ധ സ്ഥലം മാറ്റത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം. വർഷങ്ങളായി നടന്നുവരുന്ന ഓൺലൈൻ സ്ഥലംമാറ്റ പ്രക്രിയ തുടരണമെന്ന് ആവശ്യപ്പെട്ട് എൻജിഒ യൂണിയനും കെജിഒഎയും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു. ഈ ഉത്തരവ് നിലനിൽക്കെ ജീവനക്കാരെ സ്ഥലം മാറ്റി വീണ്ടും ഉത്തരവിറക്കി. സർക്കാർ ഹൈക്കോടതിയെ സമീപിച്ച് സംസ്ഥാന ആസൂത്രണ ബോർഡിൽ പൊതു സ്ഥലംമാറ്റം തന്നെ വേണ്ടെന്ന നിലപാട് എടുത്തിരിക്കുകയാണ്. ഇതിനെതിരെ എൻജിഒ യൂണിയനും കെജിഒഎ സംയുക്തമായി ജില്ലാ പ്ലാനിങ് ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ പ്രസിഡന്റ് രഹന പി ആനന്ദ് അധ്യക്ഷയായി. എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പി ഗോപകുമാർ, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം യു സലിൽ, ജില്ലാ ട്രഷറർ സുരേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.









0 comments