നഗരത്തിൽ ഇന്ന് വ്യാപക വൈദ്യുതി നിയന്ത്രണം

തൃശൂർ
കോർപറേഷൻ വൈദ്യുതി വിതരണം നടത്തുന്ന തൃശൂർ നഗരപരിധിയിൽ ബുധനാഴ്‌ച പകൽ വ്യാപക വൈദ്യുതി നിയന്ത്രണം. എബി കേബിൾ സ്ഥാപിക്കൽ, റിങ് മെയിൻ യൂണിറ്റിൽ മെയിന്റനൻസ്, 110 കെവി ലൈനിൽ അറ്റകുറ്റപ്പണികൾ എന്നിങ്ങനെ വിവിധ കാരണങ്ങൾ പറഞ്ഞാണ് നിയന്ത്രണം. ജില്ലാ ആശുപത്രി പരിസരത്തടക്കം പകൽ മുഴുവൻ വൈദ്യുതിയുണ്ടാകില്ല. ഷൊർണൂർ റോഡ്, ബിനി ഫീഡറുകളുടെ പരിധിയിലുള്ള പൊന്നുവീട്ടിൽ ലെയ്‌ൻ, വടക്കേ പ്രസ്‌ക്ലബ് റോഡ്, വിപിഎൽ ലെയ്‌ൻ വരെയുള്ള ഭാഗങ്ങളിൽ രാവിലെ ഒന്പത് മുതൽ വൈകിട്ട് ആറുവരെയും നിയന്ത്രണമാണ്. എംഒ റോഡ്, ചെമ്പുക്കാവ്, ജില്ലാ ആശുപത്രി, കോട്ടപ്പുറം, ഷൊർണൂർ റോഡ്, ഈസ്റ്റ് ഫോർട്ട്, കൂർക്കഞ്ചേരി, വെളിയന്നൂർ, പറവട്ടാനി, മിഷൻ ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ രാവിലെ ഒന്പത് മുതൽ അഞ്ച് വരെയും വൈദ്യുതി മുടങ്ങും. പകൽ രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെ കൊക്കാല റെയിൽവേ സ്റ്റേഷൻ റോഡ്, കൊക്കാല, മുസ്ലിം പള്ളി പരിസരം, റെയിൽവേ സ്റ്റേഷൻ റോഡ്, സോമിൽ റോഡ്, ഫോറസ് അപ്പാർട്ട്മെന്റ്, പടിഞ്ഞാറേക്കോട്ട– - കാഞ്ഞാണി റോഡ്, പടിഞ്ഞാറേക്കോട്ട–അയ്യന്തോൾ റോഡ് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും. സംസ്ഥാനത്ത് പവർകട്ടില്ലാത്ത ഏക ഇടമാണെന്ന് തൃശൂർ കോർപറേഷൻ നേരിട്ട് വൈദ്യുതി വിതരണം നടത്തുന്ന നഗര പരിധിയെന്നാണ് കോർപറേഷൻ ഭരണസമിതിയുടെ അവകാശവാദം. എന്നാൽ ഇതിന് വിരുദ്ധമായാണ് ഇപ്പോൾ വിവിധ കാരണങ്ങൾ പറഞ്ഞ് പകൽ മുഴുവൻ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്.









0 comments