എൽഡിഎഫിന് വോട്ട് വർധിച്ചു

തൃശൂർ
ജില്ലയിൽ അഞ്ച് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 2025ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലേതിനേക്കാൾ 292 വോട്ടുകൾ വർധിച്ചു. 2025 ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇൗ വാർഡുകളിൽ ആകെ 5938 വോട്ടാണ് എൽഡിഎഫ് നേടിയത്. ഉപതെരഞ്ഞെടുപ്പിൽ 6230 വോട്ടുകൾ എൽഡിഎഫിന് നേടാനായി. യുഡിഎഫിന് വർധിച്ചത് 65 വോട്ടാണ്. 2025ൽ 4752 വോട്ടുലഭിച്ചപ്പോൾ ഉപതെരഞ്ഞെടുപ്പിൽ 4817 വോട്ടായി. അതേസമയം ബിജെപിക്ക് 165 വോട്ടുകൾ കുറഞ്ഞു. 2025ൽ 3062 വോട്ടുണ്ടായിരുന്നത് 2897 ആയി കുറഞ്ഞു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ തളി ഡിവിഷനിലാണ് ബിജെപിക്ക് ഏറ്റവും വലിയ വോട്ടുചോർച്ചയുണ്ടായത്. ഉപതെരഞ്ഞെടുപ്പെത്തിയപ്പോൾ 817ൽനിന്ന് 466 വോട്ടായി ചുരുങ്ങി. ഇവിടെ എൽഡിഎഫിന് 131 വോട്ടും യുഡിഎഫിന് 271 വോട്ടും വർധിച്ചു. തളിക്കുളം പഞ്ചായത്ത് പതിമൂന്നാം വാർഡിൽ യുഡിഎഫ് ബിജെപി വോട്ടുകച്ചവടം പ്രകടമായി. കോൺഗ്രസ്–ആർഎംപി മുന്നണിയുടെ 72 വോട്ടുകൾ കുറഞ്ഞു. ബിജെപിക്ക് 99 വോട്ടുകൾ വർധിച്ചു. തളിക്കുളത്ത് കാലങ്ങളായി നിലനിൽക്കുന്ന കോൺഗ്രസ്–ആർഎംപിഐ– ബിജെപി കൂട്ടുകെട്ടിനെ തകർത്ത് വിജയമുറപ്പിക്കാൻ എൽഡിഎഫിനായി. വോട്ട് കൈമാറ്റത്തെ മറികടന്ന് 123 വോട്ടുകൾ അധികം നേടാൻ എൽഡിഎഫിനായി. അഞ്ചു വോട്ടിനാണ് കഴിഞ്ഞ പ്രാവശ്യം വിജയിച്ചതെങ്കിൽ ഇത്തവണ വിജയം 29 വോട്ടുകൾക്കായി. കോൺഗ്രസ്–ആർഎംപിഐ സഖ്യത്തിന് കഴിഞ്ഞ തവണ 224 വോട്ടുകളാണ് കിട്ടിയിരുന്നതെങ്കിൽ ഇത്ത ണ 152 വോട്ടായി കുറഞ്ഞു.









0 comments