ഡിവൈഎഫ്ഐ- – എസ്എഫ്ഐ നൈറ്റ് മാർച്ച്

ഡിവൈഎഫ്ഐ, -എസ്എഫ്ഐ നേതൃത്വത്തിൽ കോടാലിയിൽ നടത്തിയ നൈറ്റ് മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
കോടാലി
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ – -എസ്എഫ്ഐ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടാലിയിൽ നടത്തിയ നൈറ്റ് മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം വി എസ് അതിദി അധ്യക്ഷയായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം പി എൻ വിഷ്ണു, എം ആർ രഞ്ജിത്ത്, പി സി ഉമേഷ്, പി കെ രാജൻ, അഖിൽ ബാബു, സി കെ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.









0 comments