"ഹലോ ടു എഐ' ക്യാമ്പയിന് തുടക്കം

ഡിവൈഎഫ്ഐ "ഹലോ ടു എഐ' ക്യാമ്പയിനിന്റെ ജില്ലാ ഉദ്ഘാടനം സി രവീന്ദ്രനാഥ് എംഎൽഎ നിർവഹിക്കുന്നു
എളവള്ളി
ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് എഐ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നതിനായി ഡിവൈഎഫ്ഐ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ‘ഹലോ ടു എഐ' ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. എളവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സി രവീന്ദ്രനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി എച്ച് നിയാസ് അധ്യക്ഷനായി. സെക്രട്ടറി കെ എസ് റോസൽ രാജ്, സംസ്ഥാന കമ്മിറ്റി അംഗം ആഷിക് വലിയകത്ത്, ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് ശ്രീരാജ്, മണലൂർ ബ്ലോക്ക് പ്രസിഡന്റ് വി പി പ്രേംശങ്കർ, സെക്രട്ടറി കെ സച്ചിൻ, എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ യു സരിത, പ്രൊഫഷണൽ സബ് കമ്മിറ്റി കൺവീനർ ദിനുദാസ് എന്നിവർ സംസാരിച്ചു. ഡോ. സി പ്രേംശങ്കർ, പ്രൊഫ. കെ എസ് മിഥുൻ എന്നിവർ ക്ലാസെടുത്തു.










0 comments