എസ്‌പിസി ക്യാമ്പ് സമാപിച്ചു

അഞ്ചൽ
കുളത്തൂപ്പുഴ അരിപ്പ ജിഎംആർഎസിൽ രണ്ടു ദിവസമായി നടന്ന എസ്‌പിസി ക്യാമ്പ് സമാപിച്ചു. സ്കൂൾ സീനിയർ സൂപ്രണ്ട് വി വിജുകുമാർ ക്യാമ്പ് ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകൻ ആർ രാജേഷ് അധ്യക്ഷനായി. എസ് ബിനുകുമാർ, എച്ച് ഹുസൈൻ എന്നിവർ സംസാരിച്ചു. ജൂനിയർ കാഡറ്റുകൾക്കുള്ള യൂണിഫോം വിതരണവും നടന്നു. എ നസീഫ് ജമീൽ, സ്മിത ബി ദാസ്, ആർ സന്തോഷ് എന്നിവർ ക്ലാസെടുത്തു. കേഡറ്റുകൾ കുളത്തുപ്പുഴ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. എസ്എച്ച്‌ഒ ആർ ബി ടിനു സംസാരിച്ചു. കേഡറ്റ് സിപിഒമാരായ ആർ സന്തോഷ്, സ്റ്റാലിൻ വിനോരാജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.








0 comments