സൂപ്പര്‍ ലീഗ് കേരള
മലപ്പുറം എഫ്സി നാളെ ഇറങ്ങും

സ്വന്തം ലേഖകന്‍
മലപ്പുറം
സൂപ്പര്‍ ലീഗ് കേരള മൂന്നാമത് സീസണില്‍ മലപ്പുറം എഫ്സി (എംഎഫ്സി)യുടെ ആദ്യമത്സരം ഞായറാഴ്ച. കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഫോഴ്സ കൊച്ചി എഫ്സിക്കെതിരെ പന്തുതട്ടും. കലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ ദിവസങ്ങളായുള്ള പരിശീലനം പൂര്‍ത്തിയാക്കിയാണ് എംഎഫ്സി സംഘമിറങ്ങുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും സെമി കാണാതെ പുറത്തായ ടീം ഇക്കുറി കിരീടത്തില്‍ കുറഞ്ഞതൊന്നും സ്വപ്നം കാണുന്നില്ല. മുഖ്യപരിശീലകനായി മൊറോക്കക്കാരന്‍ കരീം ബെഞ്ചറിഫയെയും സഹപരിശീലകനായി ചിന്ത ചന്ദ്രശേഖര്‍ റാവുവിനെയും അവതരിപ്പിച്ചാണ് ഇക്കുറി മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രമുഖ താരങ്ങളെ മറ്റ് ക്ലബ്ബുകളില്‍നിന്ന് ടീമിലെത്തിക്കാനും കഴിഞ്ഞു. പുതുമുഖ താരങ്ങളെയും അണിനിരത്തി. ശനിയാഴ്ച താരങ്ങളുടെ പട്ടിക പുറത്തുവിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് ടീമിന്റെ ഹോംഗ്രൗണ്ട്. ഇവിടെ അഞ്ച് കളികളാണുള്ളത്. ഒക്ടോബര്‍ ൧൭നാണ് പയ്യനാട് സ്റ്റേഡിയത്തിലെ ആദ്യകളി. തൃശൂര്‍ മാജിക് എഫ്സിയാണ് എതിരാളികള്‍.
എംഎഫ്സിയുടെ എതിരാളികള്‍:
• സെപ്തംബര്‍ 27ന് ഫോഴ്സ കൊച്ചി (എവേ മാച്ച്) • ഒക്ടോബര്‍ രണ്ടിന് കലിക്കറ്റ് എഫ്സി (എവേ) • ഒക്ടോബര്‍ 11ന് തിരുവനന്തപുരം കൊമ്പന്‍സ് (എവേ) • ഒക്ടോബര്‍ 17ന് തൃശൂര്‍ മാജിക് എഫ്സി (ഹോം മാച്ച്) • ഒക്ടോബര്‍ 26ന് കണ്ണൂര്‍ വാരിയേഴ്സ് (ഹോം) • നവംബര്‍ ഒന്നിന് കലിക്കറ്റ് എഫ്സി (ഹോം) • നവംബര്‍ ആറിന് ഫോഴ്സ കൊച്ചി (ഹോം) • നവംബര്‍ 14ന് തൃശൂര്‍ മാജിക് എഫ്സി (എവേ) • നവംബര്‍ 21ന് തിരുവനന്തപുരം കൊമ്പന്‍സ് (ഹോം) • നവംബര്‍ 25ന് കണ്ണൂര്‍ വാരിയേഴ്സ് (എവേ)










0 comments