ഡൽഹി ചലോ മാർച്ച് : മാസ് സിഗ്നേച്ചർ കാമ്പയിനുമായി ഡിവൈഎഫ്‌ഐ

ഷൊർണൂരിൽ നടന്ന ഡിവെെഎഫ്ഐ മാസ് സിഗ്നേച്ചർ കാമ്പയിൻ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യുന്നു
ഷൊർണൂർ
എല്ലാവർക്കും സ്ഥിരം തൊഴിൽ, സുതാര്യമായ നിയമനങ്ങൾ എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ നടത്തുന്ന ഡൽഹി ചലോ മാർച്ചിന്റെ ഭാഗമായി ഷൊർണൂർ ബ്ലോക്ക് കമ്മിറ്റി മാസ് സിഗ്നേച്ചർ കാമ്പയിൻ നടത്തി. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഒപ്പിട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗം കെ എസ് സലീഖ, ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ശാന്തകുമാരി, സുബൈദ ഇസഹാഖ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ആർ മുരളി, എം ഹംസ, ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ്, എം കെ ജയപ്രകാശ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം സി രാകേഷ്, ബ്ലോക്ക് പ്രസിഡന്റ് കെ രാഹുൽദാസ്, ട്രഷറർ യു ശ്രീജിത്, ടി എം ദുർഗാദാസ് എന്നിവർ സംസാരിച്ചു.








0 comments