രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റം: പ്രതിഷേധിച്ച് കെഎസ്ടിഎ

അന്യായ സ്ഥലം മാറ്റത്തിനെതിരെ കെഎസ്ടിഎ പാലക്കാട് നഗരത്തിൽ നടത്തിയ മാർച്ചും ധർണയും സംസ്ഥാന വൈസ് പ്രസിഡന്റ് എം എ അരുൺ കുമാർ ഉദ്‌ഘാടനം ചെയ്യുന്നു
പാലക്കാട്
രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റത്തിനെതിരെ കെഎസ്ടിഎ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെഎസ്ടിഎ സംസ്ഥാനകമ്മിറ്റി അംഗവും തൃത്താല എഇഒയുമായ കെ പ്രസാദിനെ കോട്ടയം ജില്ലയിലെ ഇടക്കുന്ന് സ്കൂളിലേക്കാണ് മാറ്റിയത്. അധ്യയനവർഷം പകുതി പിന്നിട്ടപ്പോൾ വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന വിധത്തിൽ പ്രധാനാധ്യാപകരെയും എഇഒമാരെയും സ്ഥലംമാറ്റിയ സർക്കാർ നടപടിക്കെതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മാനദണ്ഡത്തിന് വിരുദ്ധമായി സർക്കാർ സ്വീകരിച്ച നടപടിക്കെതിരെ സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി പാലക്കാട് സ്‌റ്റേഡിയം സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടി കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം എ അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ എം അജിത് അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എം ആർ മഹേഷ്‌കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പ്രസാദ്, എം ഗീത, ജില്ലാ ഭാരവാഹികളായ പി പി ഷാജു, പി ജി ഗിരീഷ്‌കുമാർ, പി ബാലകൃഷ്ണൻ, വി വിജയം, കെ ബി ബീന, കെ ടി ഭക്തഗിരീഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ അജില സ്വാഗതവും വൈസ് പ്രസിഡന്റ് മനു ചന്ദ്രൻ നന്ദിയും പറഞ്ഞു. മേളകൾക്കും കലാ, -കായിക ഉത്സവങ്ങൾക്കും നേതൃത്വം നൽകേണ്ട ഓഫീസർമാരെ ഇത്തരത്തിൽ സ്ഥലംമാറ്റുന്നത് പ്രവർത്തനങ്ങളെ താളംതെറ്റിക്കുമെന്നും രാഷ്ട്രീയ വിരോധം തീർക്കാൻ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ സ്ഥലംമാറ്റം റദ്ദാക്കണമെന്നും കെഎസ്ടിഎ ആവശ്യപ്പെട്ടു.









0 comments