ad
Deshabhimani

print edition ലോക കേരള സഭ പുനഃസ്ഥാപിക്കണം; പ്രവാസി സംഘം സെക്രട്ടറിയറ്റ്‌ മാർച്ച്‌ ഒക്‌ടോബർ 15ന്‌

Kerala Pravasi Sangham
വെബ് ഡെസ്ക്

Published on Sep 26, 2026, 12:50 AM | 1 min read

തിരുവനന്തപുരം : ലോക കേരള സഭ പിരിച്ചുവിടുന്നതിനെതിരെയും യുഡിഎഫ്‌ സർക്കാരിന്റെ പ്രവാസിവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചും കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ഒക്‌ടോബർ 15ന്‌ സെക്രട്ടറിയറ്റിലേക്ക്‌ മാർച്ച്‌ നടത്തും. പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുക, പ്രവാസി ക്ഷേമത്തിനായി പ്രത്യേക ഫണ്ട്‌ അനുവദിക്കുക, ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ 33 പ്രവാസി ക്ഷേമപദ്ധതികളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചാണ്‌ മാർച്ച്‌.


ലോകമെന്പാടുമുള്ള മലയാളികളുടെ അറിവും അനുഭവവും വികസന കാഴ്‌ചപ്പാടും കേരളത്തിന്റെ നയരൂപീകരണവുമായി ബന്ധിപ്പിച്ച ജനാധിപത്യ സംവിധാനമായിരുന്നു ലോക കേരള സഭ. അത്‌ പിരിച്ചുവിടാനുള്ള സർക്കാർ തീരുമാനം ലക്ഷക്കണക്കിന്‌ പ്രവാസികളുടെ പങ്കാളിത്ത അവകാശത്തെ നിഷേധിക്കുന്ന നടപടിയാണെന്ന്‌ പ്രവാസി സംഘം പ്രസിഡന്റ്‌ ഗഫൂർ പി ലില്ലീസ്‌, ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോക കേരള സഭയെ ധൂർത്തെന്ന്‌ ചിത്രീകരിച്ച പ്രചാരണം വസ്‌തുതകൾക്ക്‌ നിരക്കുന്നതല്ല.


അഞ്ച്‌ ലോകസഭകൾക്കായി ആകെ ചെലവിട്ടത്‌ 5.22 കോടിമാത്രമാണ്‌. ഇതിൽനിന്ന്‌ ഉയർന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ്‌ നോർക്ക കെയർ, പ്രവാസി മിഷൻ, സ്റ്റുഡന്റ്‌ മൈഗ്രേഷൻ പോർട്ടൽ, എയർപോർട്ട്‌ ഹെൽപ്പ്‌ഡെസ്‌ക്‌, ലോക കേരളം ഓൺലൈൻ പോർട്ടൽ, ഓവർസീസ്‌ കേരളൈറ്റ്‌സ്‌ ഇൻവെസ്റ്റ്‌മെന്റ്‌ തുടങ്ങിയ നിരവധി പദ്ധതികൾ രൂപം കൊണ്ടത്‌. യുഡിഎഫ്‌ സർക്കാർ അധികാരമേറ്റത്‌ മുതൽ പ്രവാസി ക്ഷേമ മേഖലയെ അവഗണിക്കാൻ തുടങ്ങി. ബജറ്റിൽ ഒരു രൂപ ഇ‍ൗ മേഖലയ്ക്ക്‌ വകയിരുത്തിയില്ല. മൂന്നുമാസത്തെ പ്രവാസി പെൻഷൻ കുടിശ്ശികയാണെന്ന്‌ ട്രഷറർ കെ സി സജീവ്‌ തൈക്കാട്‌, സെക്രട്ടറി ആർ ശ്രീകൃഷ്‌ണപിള്ള, ജില്ലാ സെക്രട്ടറി ബി എൽ അനിൽകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home