ad
Deshabhimani

print edition ഐസിഡിഎസ് സൂപ്പർവൈസർ: ഒരു മാസത്തിനകം നിയമന ഉത്തരവ് നൽകണമെന്ന് ട്രിബ്യൂണൽ

ICDS
വെബ് ഡെസ്ക്

Published on Sep 26, 2026, 12:35 AM | 1 min read

തിരുവനന്തപുരം : വനിതാ -ശിശു വികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ തസ്തികയിലേക്ക് പിഎസ്‌സി നിയമന ശുപാർശ ലഭിച്ചവർക്ക് ഒരു മാസത്തിനകം നിയമന ഉത്തരവ് നൽകാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അഡ്മിനിസ്ട്രേറ്റീവ് അംഗം എൻ വാസുദേവൻ ഉത്തരവിട്ടു. പിഎസ്‌സി നിയമന ശുപാർശ ലഭിച്ചിട്ടും വകുപ്പ് നിയമന ഉത്തരവ് നൽകാത്തതിനെതിരെ 18 ഉദ്യോഗാർഥികളാണ് ഹർജി നൽകിയത്.


വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ തസ്തികയിൽ ഹർജിക്കാർക്ക് നിയമനം നൽകാൻ ആവശ്യമായ ഒഴിവുകളുണ്ടെന്ന് സർക്കാർ പ്ലീഡർ ട്രിബ്യൂണലിനെ അറിയിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിലെ 36 കരാർ ജീവനക്കാരുടെ അവകാശങ്ങളെ ഹനിക്കാത്ത രീതിയിലാണ് ഈ ഒഴിവുകൾ. കേസ് ഒരു മാസത്തിനുശേഷം വീണ്ടും പരിഗണിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home