മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം
അന്യായ ഉത്തരവിനെതിരെ അധ്യാപകരുടെ പ്രതിഷേധം

രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റത്തിനെതിരെ കെഎസ്‌ടിഎ നേതൃത്വത്തില്‍ ഡിഡിഇ ഓഫീസിനുമുന്നില്‍ അധ്യാപകര്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ സംസ്ഥാന സെക്രട്ടറി ആര്‍ കെ ബിനു ഉദ്ഘാടനംചെയ്യുന്നു
മലപ്പുറം
ഹൈസ്കൂൾ പ്രധാനാധ്യാപകരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും ഓൺലൈൻ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ അട്ടിമറിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്‌ടിഎ) പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മലപ്പുറം ഡിഡിഇ ഓഫീസിനുമുന്നില്‍ സംസ്ഥാന സെക്രട്ടറി ആർ കെ ബിനു ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഇ എസ് അജിത്ത് ലൂക്ക് അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ടി ശ്രീജ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഷൈജി ടി മാത്യു, കെ വീരാപ്പു, ആർ പി ബാബുരാജ്, ജില്ലാ ഭാരവാഹികളായ മുഹമ്മദ് മുസ്തഫ, കെ അനൂപ, കെ ഷാജി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ സരിത സ്വാഗതവും മലപ്പുറം ഉപജില്ലാ സെക്രട്ടറി പി കെ യാസർ അറഫാത്ത് നന്ദിയും പറഞ്ഞു.









0 comments