ad
Deshabhimani

print edition കെഎസ്എഫ്ഇ ജീവനക്കാരുടെ രാപകല്‍ സമരത്തിന് തുടക്കമായി

KSFE Employees

കെഎസ്‌എഫ്‌ഇ ഹെഡ് ഓഫീസിനുമുന്നില്‍ ജീവനക്കാരുടെ രാപകൽ സമരം സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥ്‌ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 26, 2026, 12:27 AM | 1 min read

തൃശൂർ : വിവിധാവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷന്റെയും (സിഐടിയു), കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജീവനക്കാരുടെ രാപ്പകല്‍ സമരത്തിന് കെഎസ്എഫ്ഇ ഹെഡ് ഓഫീസിന് മുന്നില്‍ തുടക്കമായി. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എന്‍ ഗോപിനാഥ് ഉദ്ഘാടനംചെയ്തു. കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എ കെ ബാലൻ അധ്യക്ഷനായി.


ഉഭയകക്ഷി കരാർ പൂർണമായും പാലിച്ചുകൊണ്ട് ശമ്പള പരിഷ്കരണം ഉടൻ പ്രാബല്യത്തിൽ വരുത്തുക, ശമ്പള പരിഷ്കരണ ഉത്തരവിലെ തൊഴിലാളിവിരുദ്ധ വ്യവസ്ഥകൾ പിൻവലിക്കുക, സർക്കാർ ഉത്തരവ് 34/2026 റദ്ദാക്കുക, ഡെപ്യൂട്ടി മാനേജർമാരുടെ ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക വിതരണം ചെയ്യുക, പെൻഷൻ പദ്ധതി നടപ്പാക്കുക, സ്ഥലമാറ്റ ചട്ടങ്ങൾ സംരക്ഷിക്കുക, രാഷ്ട്രീയവും പക്ഷപാതപരവുമായ സ്ഥലംമാറ്റങ്ങളും അച്ചടക്ക നടപടികളും അവസാനിപ്പിക്കുക, മെഡിക്കൽ റീഇംപേഴ്‌സ്‌മെന്റ് ആനുകൂല്യം വെട്ടിക്കുറച്ച സർക്കുലർ പിൻവലിക്കുക, കെഎസ്എഫ്ഇയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.


കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷന്‍ (സിഐടിയു) ജനറൽ സെക്രട്ടറി എസ് മുരളീകൃഷ്ണപിള്ള, കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി കെ ബി സൽ ജബീൽ, കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എ ഷാഹി മോൾ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ്, സിഐടിയു തൃശൂർ ഏരിയ സെക്രട്ടറി ടി നരേന്ദ്രൻ, ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിമാരായ സി കേശവകുമാർ, പി ആര്‍ ബൈജു, സ്റ്റാഫ്‌ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ വി എൽ പ്രദീപ്‌, ഷമീർ മുഹമ്മദ്‌ തുടങ്ങിയവർ സംസാരിച്ചു. സിഐടിയു, എന്‍ജിഒ യൂണിയന്‍, എല്‍ഐസി എംപ്ലോയീസ് യൂണിയന്‍, ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് യൂണിയന്‍ തുടങ്ങിയവയുടെ ഭാരവാഹികള്‍ രാപകല്‍ സമരത്തിന് അഭിവാദ്യമര്‍പ്പിച്ചു. ശനിയാഴ്ച സമാപിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home