നേതാക്കളുടെ അറസ്‌റ്റ്
താക്കീതായി എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രതിഷേധം

ഡല്‍ഹിയില്‍ ഡിവൈഎഫ്ഐ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ നേത-ൃത്വത്തില്‍ മലപ്പുറം കുന്നുമ്മലില്‍ നടത്തിയ പ്രകടനം
മലപ്പുറം
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സമരംചെയ്‌ത എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിലും നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിലും പ്രതിഷേധം. മലപ്പുറത്ത് എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ സംയുക്തമായി നടത്തിയ പ്രതിഷേധം ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ ശ്യാം പ്രസാദ് ഉദ്ഘാടനംചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി ഷബീർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ എം ഷഫീഖ്, സി നീതു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം സജാദ്, കെ വി ശ്രീജേഷ്, എ അനസ്, എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം അജിൻ ബെനഡിക്റ്റ് എന്നിവർ സംസാരിച്ചു. ശനിയാഴ്‌ച മേഖല, യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടത്തും. ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി ഹിമാഗ്‌ന രാജ് ഭട്ടാചാര്യ, പ്രസിഡന്റ് എ എ റഹീം എംപി, വി ശിവദാസൻ എംപി, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി തുടങ്ങിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.








0 comments