ശബരിപാതയിൽ കുഴികൾ; അപകടം പതിവ്

കുന്നിക്കോട്
ശബരിപാതയിൽ കുഴികൾ രൂപപ്പെട്ടതോടെ നിരന്തരം ഇരുചക്രവാഹനങ്ങൾ അപകടത്തില്‍പ്പെടുന്നതായി പരാതി. ആവണീശ്വരം ഫയർസ്റ്റേഷന് സമീപവും കാഞ്ഞിരത്തുംമൂട് ജങ്ഷനിലുമാണ് നിരന്തരം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്. നിരവധി തവണ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. മഴ പെയ്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞതിനാൽ കുഴിയുടെ ആഴം തിരിച്ചറിയാതെ വീണാണ് പരിക്കേൽക്കുന്നത്. ശബരിമല സീസൺ പടിവാതിൽക്കൽ നിൽക്കുമ്പോഴാണ് സര്‍ക്കാര്‍ അനാസ്ഥ.പൊതുമരാമത്ത് ഓഫിസിലേക്ക് പ്രതിഷേധം നടത്താന്‍ തയ്യാറെടുക്കുകയാണ് നാട്ടുകാർ.








0 comments