റെയിൽവേ ഡിവിഷൻ വിഭജനം; ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു

കരുനാഗപ്പള്ളി
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര നീക്കത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് ഇ മെയിൽ അയച്ചു. കരുനാഗപ്പള്ളി ബ്ലോക്കുതല പ്രതിഷേധം ജില്ലാ സെക്രട്ടറിയറ്റ് അംഗം എൽ ലോയിഡ് ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അബാദ്ഫാഷ, ബ്ലോക്ക് സെക്രട്ടറി ബി കെ ഹാഷിം, എസ് സന്ദീപ് ലാൽ, എം എസ് സുഗീത്, ഷാഹിർ ഷാജി, സിബി, അഡ്വ. ജസൽന, കെ ഷിയാദ് എന്നിവർ സംസാരിച്ചു.








0 comments