കരുനാഗപ്പള്ളിയിൽ സാംസ്കാരിക സമുച്ചയം യാഥാർഥ്യമാക്കണം

കരുനാഗപ്പള്ളി
സി എസ് സുബ്രഹ്മണ്യൻപോറ്റിയും ഡോ. വി വിവേലുക്കുട്ടി അരയനും എ പി കളയ്ക്കാടും ഉൾപ്പെടെയുള്ള മഹാരഥന്മാർ ജീവിച്ചിരുന്ന കരുനാഗപ്പള്ളിയിൽ സാംസ്കാരിക സമുച്ചയം യാഥാർഥ്യമാക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം കരുനാഗപ്പള്ളി ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സി ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് ടി എൻ വിജയകൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി അനിൽ ആർ പാലവിള, വി പി ജയപ്രകാശ് മേനോൻ, ആർ രവീന്ദ്രൻപിള്ള, സി വിജയൻപിള്ള, ആർ കെ ദീപ, ഇടക്കുളങ്ങര ഗോപൻ, എസ് അനന്തൻപിള്ള, കെ ജി കനകം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി എൻ വിജയകൃഷ്ണൻ (പ്രസിഡന്റ്), അനിൽ ആർ പാലവിള (സെക്രട്ടറി) അഡ്വ. മുഹമ്മദ് നുഫൈൽ (ട്രഷറർ).








0 comments