ad
Deshabhimani

ഡിവൈഎഫ്ഐ പുസ്തകോത്സവത്തിന് തുടക്കം

 ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പുസ്തകോത്സവം ജില്ലാതല ഉദ്ഘാടനം പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി അനിൽ  വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ്  സ്മിത ഹരിക്ക് പുസ്തകം നൽകി  നിർവഹിക്കുന്നു

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പുസ്തകോത്സവം ജില്ലാതല ഉദ്ഘാടനം പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി അനിൽ വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത ഹരിക്ക് പുസ്തകം നൽകി നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Jul 22, 2026, 12:50 AM | 1 min read

ചെറുതുരുത്തി

ഡിവൈഎഫ്ഐ 16–ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെറുതുരുത്തിയിൽ നടന്നു. ‘പുസ്‌തകത്തിന്റെ അറിവും സ്നേഹവും നിറഞ്ഞ വായനയ്‌ക്ക് നമുക്ക് വായിച്ച് വായിച്ച് പോകാം’ എന്ന ആശയം മുന്നോട്ടുവച്ചാണ്‌ പുസ്‌തകോത്സവം സംഘടിപ്പിക്കുന്നത്‌. 18 ബ്ലോക്ക്‌ കേന്ദ്രങ്ങളിലായി രാവിലെ ഒന്പതുമുതൽ വൈകിട്ട് അഞ്ചുവരെയാണ്‌ പരിപാടി. പുസ്‌തകോത്സവത്തിനൊപ്പം പ്രഭാഷണങ്ങൾ, ചർച്ചകൾ-, കലാപരിപാടികൾ എന്നിവയും നടക്കും. ഒരു ദിവസം ഒരു കേന്ദ്രമെന്ന നിലയിലാണ്‌ പുസ്‌തകോത്സവവും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചിട്ടുള്ളത്‌. ബുധനാഴ്‌ച വടക്കാഞ്ചേരിയിലാണ്‌ പുസ്‌തകോത്സവം. ഒമ്പതിന് മണ്ണുത്തിയില്‍ പുഷ്പന്‍ അനുസ്മരണത്തോടെ സമാപിക്കും. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്യും. ചെറുതുരുത്തിയിൽ പുസ്‌തകോത്സവത്തിന്റെ ഉദ്‌ഘാടനം പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി അനിൽ വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത ഹരിക്ക് പുസ്തകം നൽകി നിർവഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ സതീഷ് അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് എം എ മൻസൂർ, ട്രഷറർ കെ ആർ രാഹുൽ, സിപിഐ എം ഏരിയ സെക്രട്ടറി കെ കെ മുരളീധരൻ, യു ആർ പ്രദീപ് എംഎൽഎ, ഷെയ്ക്ക് അബ്ദുൾഖാദർ, എം സുലൈമാൻ എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home