പ്രഭാഷണവും പുസ്തകോത്സവവും സംഘടിപ്പിച്ചു

‘പലസ്തീൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാവി’ എന്ന വിഷയത്തിൽ പ്രൊഫ. കെ ഇ എൻ പ്രഭാഷണം നടത്തുന്നു
തൃപ്രയാർ
ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നാട്ടിക ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ വലപ്പാട് ചന്തപ്പടിയിൽ പലസ്തീൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാവി എന്ന വിഷയത്തിൽ പ്രഭാഷണവും പുസ്തകോത്സവവും സംഘടിപ്പിച്ചു. പ്രൊഫ. കെ ഇ എൻ പ്രഭാഷണം നടത്തി. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് പി എച്ച് മണികണ്‌ഠൻ അധ്യക്ഷനായി. അശോകൻ ചരുവിൽ, ഇക്ബാൽ കൊടുങ്ങല്ലൂർ, സിപിഐ എം നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു, ഏരിയ കമ്മിറ്റിയംഗം അഡ്വ. വി കെ ജ്യോതി പ്രകാശ്, പി കെ മോഹനൻ, ബി എസ് ജ്യോത്സന, ടി ജി നിഖിൽ, എ എൻ നിസ്സാർ തുടങ്ങിയവർ സംസാരിച്ചു.








0 comments