ad
Deshabhimani

ആറന്മുള വള്ളസദ്യ ഇന്ന് പുനരാരംഭിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2026, 01:03 AM | 1 min read

കോഴഞ്ചേരി ​

പ്രളയത്തെ തുടർന്ന് താൽക്കാലികമായി നിർത്തിയ ആറന്മുള വള്ളസദ്യ വ്യാഴാഴ്‌ച പുനരാരംഭിക്കും. വള്ളസദ്യ വഴിപാടുകൾ പ്രതികൂല കാലാവസ്ഥയും വെള്ളപ്പൊക്കവും മൂലം രണ്ടുദിവസം തടസപ്പെട്ടിരുന്നു. വ്യാഴാഴ്‌ച തെക്കേമുറി കിഴക്ക്, മാരാമൺ എന്നീ പള്ളിയോടങ്ങൾക്ക് വള്ളസദ്യയുണ്ട്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ വഴി എട്ടുബസുകൾ വ്യാഴാഴ്‌ച ആറന്മുളയിലെത്തും. സ്പെഷ്യൽ പാസെടുത്ത 360 പേരും ഇന്ന് വള്ളസദ്യയിൽ പങ്കെടുക്കും. മാറ്റിവച്ച സ്പെഷ്യൽ പാസ് സദ്യകൾ ആഗസ്‌ത്‌ 12, 25, 29 തീയതികളിലായി നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home