ad
Deshabhimani

മുന്നറിയിപ്പില്ലാതെ റോ–റോ നിർത്തി; 
യാത്രക്കാർ വലഞ്ഞു

RO_RO

ബുധനാഴ്ച സർവീസ്‌ നടത്താതെ വൈപ്പിൻ തീരത്ത്‌ റോ–റോ കെട്ടിയിട്ടപ്പോൾ

വെബ് ഡെസ്ക്

Published on Aug 06, 2026, 01:51 AM | 1 min read

കൊച്ചി


വൈപ്പിൻ–ഫോർട്ട്‌കൊച്ചി റോ–റോ സർവീസ്‌ ബുധനാഴ്ച മുന്നറിയിപ്പില്ലാതെ നിർത്തിയത്‌ യാത്രക്കാരെ ദുരിതത്തിലാക്കി. കായലിൽ അടിയൊഴുക്ക്‌ കൂടിയതുകൊണ്ട്‌ സർവീസ്‌ താൽക്കാലികമായി നിർത്തിയെന്നാണ്‌ അധികൃതർ അറിയിച്ചത്‌.


ഇതോടെ വൈനിപ്പിൽനിന്ന്‌ ഫോർട്ട്‌കൊച്ചിയിലേക്കും തിരിച്ചുമുള്ള വാഹനയാത്രക്കാർ വലഞ്ഞു.


ദിവസവും നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന റൂട്ടിൽ രണ്ട്‌ റോ–റോയാണ്‌ സർവീസ്‌ നടത്തിയിരുന്നത്‌. ഇതിലൊന്ന്‌ ചൊവ്വാഴ്ച എൻജിൻ തകരാറിലായി നിയന്ത്രണംവിട്ട്‌ കടലിലേക്ക്‌ ഒഴുകിയിരുന്നു. പ്രദേശത്ത്‌ പട്രോളിങ്‌ നടത്തുകയായിരുന്ന വൈപ്പിൻ ഫിഷറീസ് മറൈൻ എൻഫോഴ്സ്‌മെന്റിന്റെ ബോട്ട് എത്തി കെട്ടിവലിച്ച്‌ കരയ്‌ക്കെത്തിച്ചതിനാലാണ്‌ വൻ അപകടം ഒഴിവായത്‌.


എൻജിൻ നിലയ്‌ക്കാൻ കാരണം പ്രൊപ്പല്ലറിൽ കയർ ചുറ്റിയതാണെന്ന്‌ സ്ഥിരീകരിച്ചതിനെ തുടർന്ന്‌ മുങ്ങൽവിദഗ്‌ധരെത്തി കയറുകൾ നീക്കിയെങ്കിലും തുടർന്ന്‌ സർവീസ്‌ നടത്തിയില്ല. യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ വ്യാഴാഴ്‌ചമുതൽ ഒരു സർവീസ്‌ പുനരാരംഭിക്കുമെന്ന്‌ അധികൃതർ അറിയിച്ചിട്ടുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home