ad
Deshabhimani

print edition ​ആർഷൻ കാത്തിരുന്നു; പിറന്നാൾ
സമ്മാനവുമായി അച്ഛനെത്തുന്നത്‌

flood

രാജേഷിന്റെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്ന മകൻ ആർഷൻ

avatar
സി എസ്‌ രജീഷ്‌

Published on Aug 06, 2026, 01:53 AM | 1 min read

നേമം : ‘എല്ലാരെയും രക്ഷിച്ചിട്ടും ഞങ്ങളുടെ അച്ഛനെ രക്ഷിക്കാൻ ആർക്കും പറ്റിയില്ലല്ലോ...’രാജേഷിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോൾ മക്കളായ ആർഷന്റെയും അഭിഷേകിന്റെയും കരച്ചിലടക്കാൻ ആർക്കുമായില്ല. ശനിയാഴ്‌ച മൂത്തമകൻ ആർഷന്റെ പിറന്നാളാണ്‌.


കണ്ണൂരിലായിരുന്ന അച്ഛൻ തിരിച്ചുവരുന്പോൾ പിറന്നാൾസമ്മാനവുമായി വരുമെന്ന്‌ ആർഷന്‌ ഉറപ്പുനൽകിയിരുന്നു. അവന്റെയും അനിയന്റെയും മുന്നിലേക്ക്‌ രാജേഷിന്റെ ചേതനയറ്റ ശരീരം എത്തിച്ചപ്പോൾ ‍‘അച്ഛന്റെ മുഖമെങ്കിലും ഒന്നു കാണിക്കാമോ’ എന്ന്‌ ആർത്തലക്കുകയായിരുന്നു ഇരുവരും.


കണ്ണൂർ ചെറുപുഴ കാര്യങ്കേോട്‌ പുഴയിൽ ഒഴുക്കിൽപ്പെട്ടയാളെ രക്ഷിച്ച്‌ തിരിച്ച്‌ പുഴകടക്കുന്പോഴാണ്‌ രാജേഷിനെ ശനിയാഴ്‌ച കാണാതായത്‌. ചൊവ്വാഴ്‌ചയാണ്‌ മൃതദേഹം കണ്ടെത്തിയത്‌. കടങ്ങളെല്ലാം തീർത്ത് മക്കളെ സുരക്ഷിതരാക്കാനുള്ള ആഗ്രഹം ബാക്കിയാക്കിയാണ് രാജേഷ് വിടപറഞ്ഞത്‌.


നാട്ടിലുള്ളപ്പോൾ മരംമുറിക്കാൻ പോയാണ്‌ രാജേഷ്‌ കുടുംബം പുലർത്തിയിരുന്നത്‌. ലോണുകൾ തിരിച്ചടയ്‌ക്കാനുണ്ട്‌. വീടെന്ന സ്വപ്‌നവും പൂർത്തിയാക്കാനായില്ല. രാജേഷിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകിയാൽ കുടുംബത്തിന് ആശ്വാസമാകുമെന്ന്‌ ബന്ധുക്കളും നാട്ടുകാരും പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home