Deshabhimani

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി: തിരുവനന്തപുരം, എറണാകുളം, തൃശൂർ യോഗങ്ങൾക്ക്‌ ഇന്ന്‌ തുടക്കം

cpim committee
വെബ് ഡെസ്ക്

Published on Sep 30, 2026, 07:48 AM | 1 min read

തിരുവനന്തപുരം : തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക്‌ ബുധനാഴ്‌ച തുടക്കം. തിരുവനന്തപുരത്ത്‌ യോഗം ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും. ബുധൻ രാവിലെ 10ന്‌ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (സിപിഐ എം കോവളം ഏരിയ കമ്മിറ്റി ഓഫീസ്) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.


കൊച്ചി


എറണാകുളം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ബുധൻ രാവിലെ 9.30ന് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്‌റ്റേഷനുസമീപം ആൽഫ പ്ലസ് ഓഡിറ്റോറിയത്തിൽ പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും. വ്യാഴം വൈകിട്ട് അഞ്ചിന്‌ തൃപ്പൂണിത്തുറ സ്‌റ്റാച്യു ജങ്ഷന്‌ സമീപം മാണിക്കനാംപറന്പ്‌ മൈതാനത്താണ്‌ പൊതുസമ്മേളനം.


തൃശൂർ

തൃശൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ബുധൻ രാവിലെ തൃശൂർ നളിനം ഓഡിറ്റോറിയത്തിൽ (ബേബിജോൺ നഗർ) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും. ജില്ലാ സെക്രട്ടറി കെ വി അബ്‌ദുള്‍ഖാദര്‍ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും.

​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home