പോക്‌സോ: യുവാവിന് 31 വര്‍ഷം കഠിനതടവ്

കട്ടപ്പന : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 31 വര്‍ഷം കഠിനതടവും 1.15 ലക്ഷം രൂപ പിഴയും. അണക്കര അമ്പലമേട് പുതിയവീട് രമേശ് (മോങ്കിയ- 42) നെ ശിക്ഷിച്ച് കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് ജി ആര്‍ ബില്‍കുല്‍ ഉത്തരവായി. 2020ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറിയും തട്ടിക്കൊണ്ടുപോയി തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ പലസ്ഥലങ്ങളിലും എത്തിച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സുസ്മിത ജോണ്‍ ഹാജരായി.








0 comments