Deshabhimani

റണ്‍വേയിലേക്കിറങ്ങുന്നതിന് തൊട്ടുമുൻപ് ഭൂചലനം; ലോസ് ഏഞ്ചൽസില്‍ ലാന്‍ഡ് ചെയ്യാതെ ഡെൽറ്റ വിമാനം

los angeles
വെബ് ഡെസ്ക്

Published on Nov 29, 2026, 10:16 AM | 1 min read

ലോസ് ഏഞ്ചൽസ് : തെക്കൻ കാലിഫോർണിയയിലുണ്ടായ ഭൂകമ്പത്തെ തുടർന്ന് ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ് നടത്താതെ ഡെൽറ്റ എയർ ലൈൻസ് വിമാനം. വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപായിരുന്നു റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ശനിയാഴ്ചയായിരുന്നു സംഭവം.


ഭൂചലനമുണ്ടായ സാഹചര്യത്തിൽ ആകാശത്ത് തന്നെ തുടരാൻ എയർ ട്രാഫിക് കൺട്രോൾ നിർദേശിക്കുകയായിരുന്നു. റൺവേയിലേക്ക് അടുക്കുന്നതിനിടെ എയർ ട്രാഫിക് കൺട്രോളറും പൈലറ്റുമാരും തമ്മിലുള്ള സംഭാഷണം എൽഎഎക്സിലെ ലൈവ് സ്ട്രീം വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്.


ഭൂചലനം ഉണ്ടായപ്പോൾ ക്യാമറ കുലുങ്ങുന്നതും പശ്ചാത്തലത്തിൽ കാറുകളുടെ അലാറം മുഴങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. ഡെൽറ്റ ഫ്ലൈറ്റ് 1972 പിന്നീട് ഒരു മണിക്കൂറും 13 മിനിറ്റും വൈകിയാണ് ലാൻഡ് ചെയ്തത്. ശനിയാഴ്ച രാവിലെ ഏകദേശം 9.30 നാണ് ഭൂചലനമുണ്ടായത്. മാൻഹട്ടൻ ബീച്ചിന് ഏകദേശം 5 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സാന്താ മോണിക്ക ഉൾക്കടലിന് താഴെയാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home