Deshabhimani

അറിവുത്സവത്തിന് ഇന്ന് മെഗാ ഫൈനൽ

Aksharamuttam
വെബ് ഡെസ്ക്

Published on Nov 29, 2026, 10:22 AM | 1 min read

കോഴിക്കോട്‌: ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ 15 മെഗാ ഫൈനൽ ഇന്ന് കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി നടക്കുന്ന ക്വിസ്‌ മത്സരത്തിൽ 14 ജില്ലകളിൽ നിന്നായി ഇരുനൂറോളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പ്രസംഗ മത്സരവുമുണ്ട്‌.


രാവിലെ 8.30ന്‌ രജിസ്‌ട്രേഷൻ ആരംഭിച്ചു. കവിയും ചലച്ചിത്ര ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഉദ്‌ഘാടനം നിർവഹിച്ചു. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ എം സ്വരാജ്‌, സിപിഐ എം കോഴിക്കോട്‌ ജില്ലാ സെക്രട്ടറി എം മെഹബൂബ്‌, മേയർ ഒ സദാശിവൻ തുടങ്ങിയവർ സംസാരിച്ചു.


ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് യഥാക്രമം ഒരുലക്ഷം, അരലക്ഷം രൂപ വീതവും പ്രസംഗമത്സര ജേതാക്കൾക്ക്‌ 25,000, 15,000 രൂപ വീതവും സർട്ടിഫിക്കറ്റും മെമെന്റോയും നൽകും. ഡിസംബർ 27ന്‌ കോഴിക്കോട്‌ നടക്കുന്ന മെഗാ ഇവന്റിലാണ്‌ സമ്മാനവിതരണം.


മൈജി ഫ്യൂച്ചർ മുഖ്യ പ്രായോജകരും ഇന്ത്യാസ് വികെസി പ്രായോജകരുമാണ്. കല്യാൺ ജ്വല്ലേഴ്സ് ഇവന്റ് സ്പോൺസറും വെൻകോബ് ചിക്കൻ പ്രൈസ് സ്പോൺസറുമാണ്‌. ഓക്സിജൻ ‌ദ ഡിജിറ്റൽ എക്സ്പേർട്ട്, കിലോ ബസാർ, കേരള ബാങ്ക്, ധർമപ്രിയ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ്, ജെഎൻ ലൈറ്റ്സ് തിരുവല്ല, ആംകോസ് പെയിന്റ്സ്, ധനലക്ഷ്മി ബാങ്ക്, കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ്‌ ബാങ്ക് എന്നിവർ സഹപ്രായോജകരുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home