കോഴിക്കോട് കുട്ടികൾ തമ്മിൽ സംഘർഷം; ഒൻപതാം ക്ലാസുകാരന്റെ മർദനമേറ്റ ഏഴാംക്ലാസുകാരൻ വെന്റിലേറ്ററിൽ

നരിക്കുനി: കോഴിക്കോട് നരിക്കുനിയിൽ ഒൻപതാം ക്ലാസുകാരന്റെ മർദനമേറ്റ ഏഴാം ക്ലാസുകാരന് ഗുരുതരപരിക്ക്. മർദനത്തിൽ ശ്വാസകോശത്തിന് പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചര വിഭാഗത്തിൽ ചികിത്സയിലാണ്.
പ്രദേശത്ത് നടന്ന ഫുട്ബോളുകളി കാണാനായി സ്കൂളിലെ വിദ്യാർത്ഥികളെല്ലാം പോയിരുന്നു. സ്കൂൾ ലീഡർ കൂടിയായ ഒൻപതാം ക്ലാസുകാരൻ കുട്ടികളോട് തിരികെ പോകാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് മറ്റു വിദ്യാർത്ഥികളെല്ലാം സ്കൂലേക്ക് തിരികെ പോയി.
സ്കൂളിലേക്ക് പോകാൻ കൂട്ടാക്കാത്ത ഏഴാം ക്ലാസുകാരനും ഒൻപതാം ക്ലാസുകാരനും തമ്മിൽ വാക്കുതർക്കമുണ്ടായതിനെത്തുടർന്ന് മർദിക്കുകയായിരുന്നു. സംഘർഷത്തിനുശേഷം ഇരുവരും തിരികെ വീട്ടിൽ പോയെങ്കിലും വീട്ടിലെത്തിയ കുട്ടി രക്തം ശർദിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നില ഗുരുതരമാണ്.
മനഃപൂർവം മർദിച്ചതാണോ അറിയാതെ സംഭവിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിശോധനത്തിൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.








0 comments