Deshabhimani

ബംഗളൂരുവിൽ കൊല്ലപ്പെട്ട മലയാളി നഴ്സിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

malayali nurse bengaluru
വെബ് ഡെസ്ക്

Published on Nov 29, 2026, 09:57 AM | 1 min read

പന്തളം : ബംഗളൂരുവിലെ ലോഡ്‌ജിൽ കുത്തേറ്റുമരിച്ച പന്തളം സ്വദേശിനിയുടെ മൃതദേഹം ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ വീട്ടുവളപ്പിൽ സംസ്‌കരിക്കും. പന്തളം കുരമ്പാല ആതിരമല ശിവഗംഗയിൽ അനിൽകുമാറിന്റെ മകൾ ഗംഗ അനിൽ (21) ന്റെ മൃതദേഹം ശനി രാത്രി കുരമ്പാലയിലെ വീട്ടിലെത്തിച്ചു. ബംഗളൂരു കോട്ടൺപേട്ട് മസ്താൻ ദർഗക്കുസമീപം ഒ ടി സി റോഡിലെ റീജൻസി ലോഡ്‌ജിൽ വെള്ളി രാവിലെയാണ്‌ ഗംഗയെ മരിച്ച നിലയിൽ കണ്ടത്‌. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് ഗോകുൽ കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


ഗംഗയുടെ സഹോദരി ദുബായിയിലുള്ള അംജിതയുടെ വിവാഹച്ചടങ്ങുകളുടെ ഭാഗമായി വീട്ടിലെത്തിയ ഗംഗ മൂന്നു ദിവസംമുമ്പാണ് തിരികെ ബംഗളൂരുവിലെത്തിയത്. ലോഡ്‌ജിൽ സുഹൃത്തുമായുണ്ടായ തർക്കമാണ് കൊലപാതത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. മരണവിവരം ലോഡ്ജ് ഉടമയെയും പൊലീസിനെയും അറിയിച്ചത് സുഹൃത്തായ ഗോകുൽ കൃഷ്ണയാണ്. പൊലീസ് നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ശനി രാത്രി വീട്ടിലെത്തിച്ചു.


വെള്ളി രാവിലെ 10ന് ബംഗളൂരു കോട്ടൺപേട്ട് ഒടിസി റോഡിൽ തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള റിലൻസി ലോഡ്ജിലായിരുന്നു കൊലപാതകം. ബിഎസ്‍സി നഴ്സിങ് ബിരുദധാരിയായ ഗോകുൽ കൃഷ്ണ നഴ്സിങ് അഡ്മിഷൻ കൺസൾട്ടന്റായി ജോലിചെയ്ത് വരികയായിരുന്നു. ഇരുവരും നാലുവർഷമായി പരിചയത്തിലായിരുന്നു. ആക്രമണത്തിെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന ഗംഗയെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home