Deshabhimani

യൂട്യൂബറുടെ വീട്ടില്‍ മോഷണം; 4 പേര്‍ അറസ്റ്റിൽ; 98 പവന്‍ കണ്ടെത്തി

nagarcovil youtuber
വെബ് ഡെസ്ക്

Published on Sep 30, 2026, 08:18 AM | 1 min read

നാഗർകോവിൽ : നാഗർകോവിലിൽ യൂട്യൂബറുടെ വീട്ടില്‍ ലോക്കര്‍ തകര്‍ത്ത് സ്വര്‍ണം കവര്‍ന്ന കേസില്‍ നാലുപേര്‍ പിടിയില്‍‍. പ്രതികളിൽനിന്ന്‌ 98 പവന്‍ ആഭരണങ്ങളും പൊലീസ് പിടിച്ചെടുത്തു. സെപ്തംബര്‍ 24നാണ്‌ യുട്യൂബറും ഇൻഫ്ലുവൻസറുമായ മധുമിതയുടെ വീട്ടിൽ മോഷണം നടന്നത്. വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വീടിന്റെ പിന്‍വാതില്‍ തകര്‍ത്താണ്‌ സംഘം അകത്തുകടന്നത്‌. ഒരു കോടിയോളം രൂപയുടെ സ്വര്‍ണ, വജ്ര ആഭരണങ്ങളും 50,000 രൂപയും മോഷ്ടിച്ചു.


​​യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമായി 4.5 ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ളയാളാണ് മധുമിത. കെട്ടുകണക്കിന് പണവും സ്വര്‍ണാഭരണങ്ങളും കാണിച്ച് ആഡംബര ജീവിതത്തിന്റെ വീഡിയോകളും റീലുകളുമാണ് പ്രധാനമായും പങ്കുവച്ചിരുന്നത്. കുട്ടിയെ പണംകൊണ്ട് മൂടുന്നതരത്തിലുള്ള വീഡിയോകളുമിട്ടിരുന്നു. ഇത്തരം റീലുകൾ കണ്ടാണ്‌ മോഷ്ടാക്കള്‍ കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന്‌ പൊലീസ്‌ പറഞ്ഞു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്‌. മധുമിതയുടെ ഭർത്താവ്‌ വിനോദ് കുമാറും യുട്യൂബറാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home