Deshabhimani

ഏഷ്യൻ ഗെയിംസിൽ സ്വർണം എയ്തിട്ട് ഇന്ത്യ; അമ്പെയ്ത്തിൽ വനിതാ ടീമിന് റെക്കോർഡോടെ സ്വർണം

Archery.jpg
വെബ് ഡെസ്ക്

Published on Sep 30, 2026, 08:16 AM | 1 min read

നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഏഴാം സ്വർണം. അമ്പെയ്ത്തിൽ ഇന്ത്യൻ വനിതാ ടീം റെക്കോർഡോടെ സ്വർണം കരസ്ഥമാക്കി. ഇന്ത്യൻ വനിതാ കോമ്പൗണ്ട് അമ്പെയ്ത്ത് ടീമാണ് ഫൈനലിൽ ചൈനയെ എയ്തിട്ടത്.


ജ്യോതി സുരേഖ വെന്നം, ചികിത തനിപർത്തി, പ്രിതിക പ്രദീപ് എന്നിവരടങ്ങുന്ന ഇന്ത്യൻ ടീമാണ് ചൈനയ്‌ക്കെതിരെ 234-228 എന്ന സ്കോറിന് മികച്ച വിജയം നേടിയത്. ദക്ഷിണ കൊറിയയെ 234-233 എന്ന സ്‌കോറിന് പരാജയപ്പെടുത്തി ഫൈനലിൽ ചൈനയെ നേരിടുകയായിരുന്നു.


വനിതാ ടീം സ്ക്വാഷിൽ, തൻവി ഖന്നയും അനാഹത് സിങ്ങും സെമിഫൈനലിലേക്ക് യോഗ്യത നേടിയതോടെ ഉടൻ തന്നെ മറ്റൊരു മെഡൽ നേട്ടം കാത്തിരിക്കുകയാണ് ഇന്ത്യ. മെഡൽ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്താണ്. വരും മത്സരങ്ങൾ നില ഉയർത്തും എന്ന പ്രതീക്ഷയിലാണ് ടീമംഗങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home