ad
Deshabhimani

സ്കൂൾ കെട്ടിട നിർമാണത്തിന്‌ തുടക്കം

അളഗപ്പനഗർ എൽപി സ്കൂൾ കെട്ടിട സമുച്ചയ നിർമാണം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

അളഗപ്പനഗർ എൽപി സ്കൂൾ കെട്ടിട സമുച്ചയ നിർമാണം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 06, 2026, 12:54 AM | 1 min read


ആമ്പല്ലൂർ

അളഗപ്പനഗർ എൽപി സ്കൂൾ കെട്ടിട സമുച്ചയ നിർമാണം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്നുള്ള ഒരുകോടി രൂപ ചെലവിട്ടാണ്‌ നിർമാണം. അളഗപ്പനഗർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷയായി. കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അശ്വതി വിബി, ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷ ഷീല ജോർജ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അലക്സ് ചുക്കിരി, പഞ്ചായത്തംഗം പ്രിൻസൺ തയ്യാലക്കൽ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത്‌ കെട്ടിട വിഭാഗം അസി. എൻജിനിയർ സുജേഷ് പറ്റാളി റിപ്പോർട്ട്‌ അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home