നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടിയിൽ

പിടിച്ചെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പ്രതി ഗോപി
വരന്തരപ്പിള്ളി
വരന്തരപ്പിള്ളിയിൽ 630 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ. സജീവ ആർഎസ്‌എസ് പ്രവർത്തകനായിരുന്ന നന്തിപുലം കാട്ടുങ്ങൽ ഗോപിയെയാണ് വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ലോട്ടറി വിൽക്കുന്ന തട്ടിനടിയിൽ മൂന്ന് പ്ലാസ്റ്റിക് ചാക്കുകളിലായി ഒളിപ്പിച്ചനിലയിലായിരുന്നു പുകയില ഉൽപ്പന്നങ്ങൾ. 2,770 രൂപയും കണ്ടെടുത്തു. ഗോപി നേരത്തെയും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ബാബറി മസ്‌ജിദ് തകർക്കാൻ പോയ സംഘത്തിലും ഇയാൾഉണ്ടായിരുന്നു. എസ്ഐ ആർ രാജേഷ്, ജിഎസ്ഐ ഇ ബി വിനോദ്, ജിഎസ്‌സിപിഒ സജീവ്, ഹോംഗാർഡ് സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.










0 comments