സംസ്ഥാന കമ്മിറ്റി വിപുലീകൃത യോഗം സമാപിച്ചു: ബംഗാളിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ആഹ്വാനം

ഗോപി
Published on Aug 31, 2026, 01:15 AM | 1 min read
കൊൽക്കത്ത
: ബിജെപിയും ആർഎസ്എസും ഉയർത്തുന്ന ഭീഷണിയെ ചെറുത്ത് ബംഗാളിന്റെ പുരോഗമന പാരന്പര്യം ഉയർത്തിപ്പിടിക്കാൻ ശക്തമായി പോരാടുമെന്ന പ്രഖ്യാപനവുമായി സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റിയുടെ വിപുലീകൃത യോഗം സമാപിച്ചു. രാഷ്ട്രീയവും സംഘടനാപരവുമായി പാർടിയെ ശക്തിപ്പെടുത്താനും ജനകീയാവശ്യങ്ങൾ ഏറ്റെടുത്ത് പ്രക്ഷോഭം നയിക്കാനുമുള്ള പരിപാടികൾ കല്യാണിയിൽ രണ്ട് ദിവസമായി ചേർന്ന യോഗം അംഗീകരിച്ചു.
പാർടിയിൽ നിന്നും അകന്നുപോയ ജനവിഭാഗങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന് ഉൗന്നൽനൽകും.
ഞായറാഴ്ച കല്യാണി റെയിൽവെ സ്റ്റേഷൻ മൈതാനത്ത് ചേർന്ന പൊതുയോഗത്തിൽ പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും ആയിരങ്ങൾ അണിചേർന്നു. നാദിയ ജില്ലാ സെക്രട്ടറി മേഘലാൽ ഷെയ്ഖ് അധ്യക്ഷനായി. ജനറൽ സേക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, കേന്ദ്ര കമ്മിറ്റിയംഗം മീനാക്ഷി മുഖർജി എന്നിവർ സംസാരിച്ചു. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുകയും കോർപറേറ്റുകളെ സഹായിക്കുകയുംചെയ്യുന്ന ബിജെപിയെ ഒറ്റപ്പെടുത്താൻ ചെങ്കൊടിക്കൊപ്പം നിൽക്കാൻ ബേബി ആഹ്വാനം ചെയ്‌തു.










0 comments