കെഎസ്‌കെടിയു ഏരിയ സമ്മേളനം സമാപിച്ചു

കെഎസ്‌കെടിയു മൂവാറ്റുപുഴ ഏരിയ സമ്മേളനത്തിന്റെ സമാപന സമ്മേളനം മുളവൂരിൽ സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ
കെഎസ്‌കെടിയു മൂവാറ്റുപുഴ ഏരിയ സമ്മേളനം സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് മുളവൂർ പിഒ ജങ്‌ഷനിൽനിന്ന് തുടങ്ങിയ പ്രകടനം പൊന്നിരിയ്ക്കപ്പറമ്പിൽ സമാപിച്ചു. സമാപനസമ്മേളനം സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.
കെഎസ്‌കെടിയു ഏരിയ പ്രസിഡന്റ് ടി എൻ മോഹനൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ ടി രാജൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ, ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, മുളവൂർ ലോക്കൽ സെക്രട്ടറി ഇ എം ഷാജി, പികെഎസ് സംസ്ഥാന ട്രഷറർ വി ആർ ശാലിനി, കർഷകസംഘം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ, കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗം കെ കെ വാസു, ഏരിയ ജോയിന്റ് സെക്രട്ടറി സി സി ഉണ്ണിക്കൃഷ്ണൻ, മുളവൂർ വില്ലേജ് പ്രസിഡന്റ് കെ പി ഫസൽ തുടങ്ങിയവർ സംസാരിച്ചു.
കെഎസ്‌കെടിയു ആലുവ ഏരിയ സമ്മേളനം
നെടുമ്പാശേരി
ക്ഷേമപെൻഷനുകൾ വീടുകളിലെത്തിച്ച് വിതരണം ചെയ്യണമെന്നും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്നും കെഎസ്‌കെടിയു ആലുവ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
എം പി പത്രോസ് നഗറിൽ (നെടുമ്പാശേരി കാരക്കാട്ടുകുന്ന് എസ്എൻഡിപി ഹാൾ) നടന്ന സമ്മേളനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഡിക്സൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സുധീർ മീന്ത്രക്കൽ അധ്യക്ഷനായി. സെക്രട്ടറി ഇ എം സലിം റിപ്പോർട്ടും ട്രഷറർ എ വി സുനിൽ കണക്കും അവതരിപ്പിച്ചു. സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് എൻ സി ഉഷാകുമാരി, ജില്ലാ ട്രഷറർ എൻ എസ് സജീവൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി സലിം, സ്വാഗതസംഘം ചെയർമാൻ ടി വി പ്രദീഷ്, ടി ഐ ശശി, കെ എസ് അനിൽകുമാർ, ഷീല പൗലോസ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി സുധീർ മീന്ത്രക്കൽ പതാക ഉയർത്തി.
തിങ്കൾ വൈകിട്ട് അഞ്ചിന് വി എസ് അച്യുതാനന്ദൻ നഗറിൽ (അത്താണി ജങ്ഷൻ) പ്രകടനവും പൊതുസമ്മേളനവും നടക്കും. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ഭാരവാഹികൾ: എ വി സുനിൽ (പ്രസിഡന്റ്), ഷൈല സുദർശനൻ, കെ എസ് അനിൽകുമാർ (വൈസ് പ്രസിഡന്റുമാർ), ഇ എം സലിം (സെക്രട്ടറി), ഷീല പൗലോസ്, പി എ രഘുനാഥ് (ജോയിന്റ് സെക്രട്ടറിമാർ), സുധീർ മീന്ത്രക്കൽ (ട്രഷറർ).










0 comments